കോട്ടയം: ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രിക്സിന്റെയും പീടിയാട്രിക് ഇന്ന്റന്സീസ് കെയര്‍ ചാപ്റ്ററിന്റെയും കോട്ടയം മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികളുടെ തീവ്ര പരിചരണ ചികിത്സാ പരിപാടി നടത്തി. കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ സിഡി പ്രകാശനം അമൃത ആശുപത്രി പീടിയാട്രിക്സ് വിഭാഗം മേധാവി ഡോ.സി. ജയകുമാര്‍, ഐഎപി ജില്ലാ പ്രസിഡന്റ് ഡോ. കെ.എസ്. മുരാരിക്ക് നല്കി നിര്‍വ്വഹിച്ചു. ഡോ. ഡാര്‍ലി മാമ്മന്‍, ഡോ. അജിത് കൃഷ്ണന്, ഡോ.ഐ. റിയാസ്, ഡോ. പി.ആര്. ജയകുമാര്‍, ഡോ. വിപിന്‍ ഏബ്രഹാം, ഡോ. ബാലചന്ദ്രന്, ഡോ.അനുഷ് എസ്, ഡോ. തോമസ് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: