അനാഹിം ( കാലിഫോര്‍ണിയ): യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ പി. കശ്യപും എച്ച്.എസ് പ്രണോയിയും ഏറ്റുമുട്ടും.
കൊറിയയുടെ വാങ്ങ് ഹീ ഹിയോയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് കശ്യപ് ഫൈനലില്‍ കടന്നത്.സ്കോര്‍ 15-12, 21-15, 21-16. മത്സരം ഒരു മണിക്കൂര്‍ ആറുമിനിറ്റ് നീണ്ടു.
2015 ല്‍ പരിക്കിനെ തുടര്‍ന്ന് മത്സരരംഗത്ത് നിന്ന് പിന്മാറിയശേഷം ഇതാദ്യമായാണ് കശ്യപ് ഒരു ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്നത്.
ആദ്യ സെമിഫൈനലില്‍ പ്രണോയ് നേരിട്ടുളള സെറ്റുകള്‍ക്ക് വിയറ്റ്നാമിന്റെ ടീന്‍ മിന് ന്യൂയനെ പരാജയപ്പെടുത്തി. സ്കോര്‍: 21-14, 21-19.ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ഒരു ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഏപ്രിലില്‍ സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലില്‍ കെ. ശ്രീകാന്തും സായ് പ്രണീതും മാറ്റുരച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: