ലോസ്ഏഞ്ചല്‍സ്: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് കൂടി റയല്‍ മാഡ്രിഡില്‍ തുടരുമെന്ന് റയലിന്റെ കോച്ച് സിനദിന്‍ സിദാന്. ഇതോടെ റൊണാള്‍ഡോ മാഞ്ചറ്റ്ര് യുണൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം അവസാനിച്ചു.
യുണൈറ്റഡിനെതിരായ സൗഹൃദ മത്സരത്തലേന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
ക്രിസ്റ്റ്യനോ റയല്‍ വിടുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ റൊണാള്‍ഡോ ഇപ്പോള്‍ ഒഴിവുകാലം ആഘോഷിക്കുയാണെന്നും ആഗസ്റ്റ് അഞ്ചിന് ടീമിനൊപ്പം ചേരും. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും റയലില്‍ തുടരുമെന്നും സിദാന് പറഞ്ഞു.
ബ്രസിലിന്റെ ഡാനിലോയും അല്‍വാറോ മൊറാട്ടയും റയല്‍ വിടുകയാണെന്ന് സിദാന് പറഞ്ഞു. ഡാനിലോ മാഞ്ചസ്റ്റര്‍ സിറ്റിയിലും മൊറാട്ട ചെല്‍സിയിലും ചേര്‍ന്നു.
ലാലിഗയില്‍ റയല്‍ മാഡ്രിഡ് കിരീടം അടുത്ത സീസണില്‍ നിലനിര്‍ത്താനാകുമെന്ന് സിദാന് പ്രത്യാശ പ്രകടിപ്പിച്ചു.
റയല്‍ ബുധനാഴ്ച സൗഹൃദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ശനിയാഴ്ച ബാഴ്സലോണയുമായി സൗഹൃദ മത്സരം കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: