ലക്നൗ: ഉത്തർപ്രദേശിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ യോഗി ആദിത്യ നാഥ് സർക്കാർ ഏറെ ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന് ഉത്തമ ഉദാഹരണമായിരുന്നു സംസ്ഥാനത്തെ പൂവാലന്മാരെ പിടികൂടാനായി ആരംഭിച്ച റോമിയോ സ്ക്വാഡ്. ഇപ്പോൾ ഇതാ സ്ത്രീകളുടെ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ‘പിങ്ക് ബസുകൾ’ ആരംഭിച്ചിരിക്കുന്നു.
യോഗി സർക്കാർ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കേന്ദ്ര സർക്കാർ നിർഭയ ഫണ്ട് മുഖാന്തരം 50 എ.സി ബസുകളാണ് സംസ്ഥാനത്തിന് നൽകാൻ പോകുന്നത്. ബസിലെ ഡ്രൈവർ, കണ്ടക്ടർ ഏവരും സ്ത്രീകളായിരിക്കും എന്നതാണ് ഈ ബസിലെ പ്രത്യേകത.
പൂർണ്ണമായും പിങ്ക് നിറത്തിലാണ് ബസ് പെയിന്റ് ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ബസിനുള്ളിൽ സിസിടിവി ക്യാമറ, എമർജൻസി ഡോറുകൾ, എമർജൻസി സ്വിച്ച് എന്നിവകളുടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിൽ 12,500 ബസുകളാണുള്ളത്. സർക്കാർ എല്ലാ ബസുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: