ന്യൂദല്‍ഹി: ഒരു രൂപയ്ക്ക് കുടിവെള്ളം നൽകുന്ന പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ എത്തുന്നു. ഒരു രൂപ നൽകിയാൽ 300 മില്ലി വരുന്ന തണുത്ത ഒരു ഗ്ലാസ് വെള്ളമാണ് ലഭ്യമാകുക. അരലിറ്റര്‍ വെള്ളത്തിന് മൂന്നു രൂപ, ഒരു ലിറ്ററിന് അഞ്ച് രൂപ, രണ്ട് ലിറ്ററിന് എട്ട് രൂപ, ഒരു കാന്‍ നിറച്ച് കിട്ടാന്‍ 20 രൂപ എന്നിങ്ങനെയുള്ളതാണ് പുത്തൻ പദ്ധതി.
. 2017-18 കാലത്ത് 450 സ്റ്റേഷനുകളിലായി 1100 വാട്ടര്‍ വെന്‍ഡിങ് മെഷീനുകളാണ് ഐആര്‍സിടിസി സ്ഥാപിക്കുക. കേരളത്തില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലടക്കം ഇത് സ്ഥാപിച്ചുകഴിഞ്ഞു. 345 സ്റ്റേഷനുകളിലായി 1106 എണ്ണമാണ് ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞത്.
ഓട്ടോമാറ്റിക്ക് മോഡിലും അല്ലെങ്കില്‍ നിയോഗിക്കപ്പെട്ട ആള് മുഖേനയോ ഇതില്‍ നിന്ന് വെള്ളമെടുക്കാം. റെയില്‍നീര്‍ എന്ന പേരില്‍ റെയില്‍വെ തന്നെ സ്റ്റേഷനുകളില്‍ വിതരണം ചെയ്യുന്ന കുപ്പിവെള്ളത്തിന് 15 രൂപയാണ് നിരക്ക്.
മെഷീന് നടത്തിപ്പിനായി ആളെ ചുമതലപ്പെടുത്തുന്നതിലൂടെ 2000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടും
പ്രതികരിക്കാൻ ഇവിടെ എഴുതുക: