കണ്ണൂർ: പാപ്പിനിശേരിയിൽ ബിജെപി നേതാവിന്റെ വീടിനുനേരേ ബോംബേറ്. ബിജെപി അഴീക്കോട്ട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയുടെ പാപ്പിനിശേരി ബോട്ട് ജെട്ടിക്കു സമീപത്തെ വീടിനു നേരെയാണ് ഇന്നു പുലർച്ചെ രണ്ടോടെ ബോംബേറ് നടന്നത്.
ബോംബേറിൽ വീടിന്റെ വരാന്ത തകര്‍ന്നു. പുറത്തുണ്ടായിരുന്ന ഫർണിച്ചറും വരാന്തയോട് ചേർന്ന മുറിയിലെ ബെഡും നശിപ്പിച്ചിട്ടുണ്ട്. ബൈക്കിൽ എത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വളപട്ടണം സിഐ എം.കൃഷ്ണൻ, എസ്ഐ ശ്രീജിത്ത് കൊടേരി, കണ്ണപുരം എസ്ഐ ടി.വി. ധനഞ്ജയദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് പുലർച്ചെ മുതൽ പട്രോളിംഗ് നടത്തിവരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: