ന്യൂദല്‍ഹി: നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. ലോക് നായക് ഭവന്റെ നാലാമത്തെ നിലയിലാണ് അഗ്നിബാധയുണ്ടായത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, സിബിഐ, ഇന്‍കം ടാക്സ്, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവയുടെ പ്രധാനപ്പെട്ട ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. അഗ്നിശമന സേനയുടെ 26 യൂണിറ്റുകള്‍ ഏറെ നേരം ശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. ആളപായമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: