പത്തനാപുരം: കടയുടെ മുന്നിലിരുന്ന ഇരുചക്രവാഹനം കത്തിച്ചു. കാര്യറ മേലേവീട്ടില്‍ മുഹമ്മദ് ജിതിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രി 12.45ഓടെയായിരുന്നു സംഭവം. ബൈക്ക് കാര്യറ താവളം ജങ്ഷന് കടയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. തുടര്‍ന്ന് ജിതിന് പുനലൂരില്‍ പോയിരുന്നു. ഈ സമയത്താണ് അഗ്നിയ്ക്ക് ഇരയാക്കിയത്. മേഖലയില്‍ ഏറെ നാളുകളായി വാഹനങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ പതിവാണ്. പുനലൂര്‍ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കാര്യറ സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: