മുംബൈ: മുംബൈയില്‍ നാലുനില കെട്ടിടം ഇടിഞ്ഞുവീണ് ഏഴ് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഘാട്കോപ്പര്‍ ഭാഗത്തുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഒമ്പത് പേരെ രക്ഷപ്പെടുത്തി.
മുപ്പതിലധികം പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. അഗ്നിശമന സേനയുടെ 14 വാഹനങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നാല്പതിലധികം വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്. ഇരുപതോളം കുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. കാലപഴക്കത്തില്‍ ബലക്ഷയം സംഭവിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: