തിരുവനന്തപുരം: ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായ സമിതിയും ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക എന്‍ഐഎ കോടതി തള്ളിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍ ആഹ്വാനം. ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് മദനിയും ആവശ്യപ്പെട്ടിരുന്നു.
ഹർത്താലിനോട് സഹകരിക്കില്ലെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്നായിരുന്നു പിഡിപി നേതാവ് പൂന്തുറ സിറാജിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: