ന്യൂദല്‍ഹി: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി.യു. ചിത്രയെ ഒഴിവാക്കിയ സംഭവത്തില്‍ ചിത്രയ്ക്കു നീതി ലഭിക്കുന്നതിന് കേന്ദ്രം ഇടപെടുന്നു. വിഷയത്തില്‍ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അത്ലറ്റിക്സ് ഫെഡറേഷനോട് വിശദീകരണം തേടി. വിജയ് ഗോയലുമായി എം.ബി. രാജേഷ് എംപി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു മന്ത്രിയുടെ വിശദീകരണം.
പി.യു. ചിത്രയെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ബന്ധപ്പെട്ടവരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുഖ്യമന്ത്രി ദല്‍ഹിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഇന്ന് വിജയ് ഗോയലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: