കോളയാട്: കോളയാട് പുത്തലത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. ബിജെപി പ്രവര്‍ത്തകരായ പുത്തലത്ത് ശ്രീനിലയത്തില്‍ ശ്രീജേഷ് (37), പൊയില്‍ ഹൗസില്‍ അനൂപ് രാജ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുത്തലത്ത് രണ്ടാംപാലത്തിന് മീപം വീട്ടിലേക്ക് പോകുമ്പോഴാണ് ഞായറാഴ്ച രാത്രി 8 മണിക്ക് ഇരുവരെയും ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.
തലക്കും വാരിയെല്ലിനും പരിക്കേറ്റ രണ്ടുപേരെയും തലശ്ശേരി ഗവ.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രഹഌദന്, പാട്ടക്ക മനു, പാട്ടക്ക രാഹുല്‍, യു.കെ.ഷൈജിത്ത്, പുന്നാരന്‍ റോഷിത്ത് കുറ്റിയാട് എന്നിവരാണ് മര്‍ദ്ദിച്ചതെന്ന് പേരാവൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: