ആലപ്പുഴ: ജില്ലാ കോടതി പാലം മുതല്‍ രാജീവ് ജെട്ടി വരെ കനാലുകളില്‍ പാര്‍ക്കുചെയ്യുന്ന ശിക്കാര ബോട്ടുകളില്‍ മോഷണം പതിവായി. പെട്രോള്‍, ബാറ്ററി, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ തുടര്‍ച്ചയായി മോഷണം പോകുകയാണ്.
രാത്രികാലങ്ങളില്‍ അടച്ചിട്ടിരുന്ന ബോട്ടുകളില്‍ അതിക്രമിച്ചുകയറി മദ്യപാനം അടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒരു സംഘം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് ശിക്കാര ബോട്ട് ഓണേഴ്സ് സമിതി നോര്‍ത്ത് പോലീസില്‍ പരാതി നല്കി.
ജില്ലാകോടതി പാലത്തിനു കിഴക്കുവശമുള്ള കനാലോരങ്ങളിലെ വെയിറ്റിങ് ഷെഡ്ഡുകള്‍ കേന്ദ്രീകരിച്ചാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്. ഇടനിലക്കാര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന ചിലരാണ് മോഷണത്തിനു പിന്നിലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
കനാലുകളില്‍ പാര്‍ക്ക് ചെയ്യുന്ന ബോട്ടുകളില്‍ അനാശാസ്യപ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ തന്നെ പരാതികള്‍ ഉയര് ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: