ആലപ്പുഴ: നഗരത്തിലെ 20 സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ഫോര്‍ എസ്-ഫോര്‍ ആലപ്പുഴയുടെ നേതൃത്വത്തില്‍ 26നു കാര്‍ഗില്‍ വിജയദിനം ആഘോഷിക്കും. തുമ്പോളി ഗ്ലോബല്‍ പീസ് പാലസിനു മുന്‍വശം നടക്കുന്ന ചടങ്ങില്‍ അമര്‍ ജവാന് ജ്യോതി മണല്‍ ശില്പത്തില് കേണല്‍ വിജയകുമാര്‍ പുഷ്പചക്രം സമര്‍പ്പിക്കും. കേണല്‍ രാജീവ് മണാലി വിജയദീപം തെളിക്കും. ദേശ സ്നേഹ പ്രതിജ്ഞയും രക്തസാക്ഷി അനുസ്മരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: