എരുമേലി: കടയില്‍ കയറി വ്യാപാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ചുപേരെ റിമാന്‍ഡ് ചെയ്തു. കുറുവാംമൂഴി സ്വദേശികളായ കുളത്തുങ്കല്‍ അഖില്‍(സുമേഷ്30), കമ്പിയില്‍ സിജു(38), പിച്ചകപ്പളളി അനില്‍ (33), ഇലവുങ്കല്താഴെ സാജന്(35),കൊല്ലം പെരുമ്പറേത്ത്അനീഷ് (33) എന്നിവരെയാണ് എരുമേലി എസ്ഐ ജര്‍ലിന്‍ വി. സ്കറിയയുടെ നേതൃത്വത്തിലുളള പൊലീസ് അറസ്റ്റ് ചെയ്തത്.
എരുമേലി ടൗണിന് സമീപം തേങ്ങാ മൊത്തവ്യാപാരം നടത്തുന്ന ആമക്കുന്ന് വിലങ്ങുപാറ വീട്ടില്‍ ഷാഹുല്‍ ഹമീദിനാണ്(42) മര്‍ദ്ദനമേറ്റത്. മുഖത്ത് സാരമായി പരിക്കേറ്റ ഇയാളുടെ മൂന്ന് പല്ലുകളും നഷ്ടമായി. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 7.30 ഓടെയാണ് സംഭവം. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: