കോട്ടയം: കൊളത്തൂര്‍ അദൈ്വതാശ്രമം ആചാര്യന് സ്വാമി ചിദാനന്ദപുരി നയിക്കന്ന ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനത്തിന്റെ സ്വാഗതസംഘം കാര്യാലയം ഉദ്ഘാടനംചെയതു. കോട്ടയം തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ബില്‍ഡിംഗിലാണ് സ്വാഗത സംഘം കാര്യാലയം പ്രവര്‍ത്തിക്കുക.
സ്വാഗത സംഘം രക്ഷാധികാരി എം.എസ്.പത്മനാഭന് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം സ്വാഗത സംഘം ചെയര്മാന് എന്‍.രാജഗോപാല്‍(ചിന്മയ മിഷന്) ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയതു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്മാന് കേരളവര്‍മ്മ, ജനറല്‍ കണ്‍വീനര്‍ ഡി. ശശികുമാര്‍, ജോ: ജനറല്‍ കണ്‍വീനമാരായ കെ.എസ്.ഓമനക്കുട്ടന്, പി.എന്‍. ഉണ്ണികൃഷ്ണന്, എന്നിവര്‍ സംസാരിച്ചു.
ധര്‍മ്മസം വാദം ഹിന്ദുമഹാസ മ്മേളനത്തിന് മുന്നോടിയായി ഹിന്ദു നേതൃസമ്മേളനം, അദ്ധ്യാത്മിക നേതൃസമ്മേളനം, ക്ഷേത്ര കാര്യകര്‍ത്തൃ സമ്മേളനം വനിതാ-യുവജന സമ്മേളനം, പതാകദിനം, വിളംബര യാത്രകള്‍, എന്നിവ സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: