അടിമാലി: തൊഴിലുറപ്പ് തൊഴിലാളികളെ കടന്നല്‍ക്കൂട്ടം അക്രമിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്. പഴമ്പിള്ളിച്ചാല്‍ തുരുത്തേല്‍ ജോഷി(42), ഉപ്പുമാക്കല്‍ നിഷ ഷൈജു(30) എന്നിവര്‍ക്കാണ് കടന്നലിന്റെ കുത്തേറ്റത്. പഴമ്പിള്ളിച്ചാല്‍ വാര്‍ഡില്‍ ജോഷിയുടെ പുരയിടത്തിലെ കൃഷി പണിയിലായിരുന്നു തൊഴിലാളികള്‍.
ഇതിനിടെ സമീപത്തെ മരത്തില്‍ ഉണ്ടായിരുന്ന കടന്നല്‍ക്കൂടിളകി കടന്നല്‍ക്കൂട്ടം തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. 10 തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്തിരുന്നു. പരിക്കേറ്റ രണ്ട് പേരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കഴിഞ്ഞ മാസം ഈ പഞ്ചായത്തിലെ മറ്റൊരു വാര്‍ഡില്‍ ദേഹത്തേയ്ക്ക് വീടിന്റെ ഭിത്തി ഇളകിവീണ് 10 തൊഴിലാളിള്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: