കണ്ണൂര്‍: സ്കൂള്‍ കോഡിനേറ്റര്‍മാരുടെ ശില്പശാല 29ന് ഉച്ചക്ക് 2 മണിക്ക് കണ്ണൂര്‍ വീറ്റ് ഹൗസില്‍ നടക്കും. കണ്ണൂര്‍വിദ്യാഭ്യാസ ജില്ലയിലെ യുപി, എച്ച്എസ്, അണ്‍എയ്ഡഡ്, യുപി, എച്ച്എസ് ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ശില്പശാല. ഇതിന്റെ ഭാഗമായി 29ന് മുമ്പായി ക്ലബ്ബ് കണ്‍വീനര്‍മാരെ നിശ്ചയിച്ച് അക്കാദമിക് വര്‍ഷം ഊര്‍ജ്ജ സംരക്ഷണം നടത്താമെന്ന പ്രവര്‍ത്തനം സ്കൂള്‍ തലത്തില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുസമൂഹത്തിനും നല്‍കും. ശില്പശാലയില് മുഴുവന്‍ സ്കൂള്‍ മേധാവികളും അതാത് സ്കൂളില്‍ നിന്നും ഓരോ അധ്യാപകരെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: