കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ദിലീപിന്റെ ആലുവയിലെ വസതിയായ ‘പത്മസരോവര’ത്തിലെത്തിയ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ആറു മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തിരുന്നു.
ഇതിനുശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ അന്വേഷണസംഘം മൊഴി വിലയിരുത്തി. തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും കാവ്യയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: