ബീജിങ്: ഇന്ത്യ ഉത്തരവാദിത്വത്തോടെ സൈന്യത്തെ പിന്‍വലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. 27-28 തീയതികളില്‍ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബീജിങില്‍ എത്താനിരിക്കെയാണ് വാങ് യിയുടെ പ്രസ്താവന.
സൈന്യത്തെ പിന്‍വലിക്കുകയാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പരിഹാരമായിട്ടുള്ളത്. ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമിയില്‍ കടന്നിട്ടില്ലെന്ന് അവിടത്തെ ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘര്‍ഷത്തെക്കുറിച്ച് വിദേശകാര്യമന്ത്രി ആദ്യമായാണ് പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: