അഞ്ചല്‍: തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒറ്റതെങ്ങ്-പാലമുക്ക് റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത്തില്‍ പ്രതിഷേധം ശക്തമായി. ഇന്നലെ തകര്‍ന്ന റോഡിന്റെ കുഴികള്‍ അടച്ച് നാട്ടുകാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
അഞ്ചല്‍-ഇടമുളക്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒറ്റതെങ്ങ്-പാലമുക്ക് റോഡ്—തകര്‍ന്നത് മൂലം ഇരുചക്രവാഹങ്ങള്‍ രാത്രിസമയങ്ങളില്‍ അപകടത്തില്‍പെടുന്നത് പതിവാണ്. ഇതോടെ നാട്ടുകാര്‍ തകര്‍ന്ന റോഡിന്റെ ഭാഗം അഞ്ചല്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയായതിനാല്‍ നാട്ടുകാര്‍ അഞ്ചല്‍ പഞ്ചായത്തില്‍ റോഡിന്റെ ശോച്യാവസ്ഥയെകുറിച്ച് പരാതി നല്കി. എന്നാല്‍ തകര്‍ന്ന റോഡ്— നന്നാക്കാന്‍ നടപടി ഇല്ലെന്ന് ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ തന്നെ റോഡ്—നന്നാക്കാന്‍ രംഗത്തിറങ്ങിയത്. പാറകല്ലുകളും മണ്ണും ഉപയോഗിച്ചാണ് നാട്ടുകാര്‍ കുഴികള്‍ അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: