ന്യൂദല്‍ഹി: ഇന്ത്യയുടെ സൈനിക കരുത്തിനെയാണ് കാര്‍ഗില്‍ വിജയം അനുസ്മരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ വിജയ ദിനം ആഘോഷിക്കുന്ന ഇന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
കാര്‍ഗില്‍ യുദ്ധ സമയത്ത് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തി പിടിക്കുന്നതിനും ജനങ്ങളുടെ സുരക്ഷയ്ക്കും വേണ്ടി സൈന്യം ധീരതയോടെയാണ് പൊരുതിയത്. ഇന്ത്യയെ രക്ഷിച്ചത് സൈന്യത്തിന്റെ കരുത്തും ത്യാഗവുമാണെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
കാര്‍ഗില്‍ ധീരന്മാരെ ആദരിക്കുന്നതിനായി ഇന്നേ ദിവസം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: