ഭോപ്പാല്‍: വ്യാപം കുംഭകോണക്കേസിലെ പ്രതികളിലൊരാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പ്രവീണ്‍ യാദവിനെയാണ് മധ്യപ്രദേശിലെ മൊറീന ജില്ലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മധ്യപ്രദേശില്‍ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട നടന്ന വന്‍ അഴിമതിയാണ് വ്യാപം ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ ദുരൂഹ മരണങ്ങളാണ് ഇടപാട് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. കേസിലെ പ്രതികളും സാക്ഷികളും ഉള്‍പ്പടെ 25 പേരില്‍ അധികം പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 25 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ് ഇത്തരത്തില്‍ മരിയ്ക്കുന്നത്. സാക്ഷികളും പ്രതികളും ദുരൂഹ സാഹചര്യത്തില്‍ മരിയ്ക്കുന്നു എന്നതാണ് ഈ കേസിന്റെ മറ്റൊരു പ്രത്യേകത.
ഇതിലെ പല കേസുകളുടെ അന്വേഷണത്തില്‍ വന്‍ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കേസുകള്‍ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: