ന്യൂദല്‍ഹി: വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പത്രമാസികകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു. ഹിന്ദി ഭാഷയിലുള്ള പത്രമാസികകള്‍ വിമാനങ്ങളില്‍ നല്‍കാതിരിക്കുന്നത് ദേശീയ ഭാഷ സംബന്ധിച്ച സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും ഉത്തരവില്‍ പറയുന്നു.
വിവിധ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ടാണ് ഉത്തരവിറക്കിയത്. എയര്‍ഇന്ത്യയുടെ ആഭ്യന്തര എക്കോണമി ക്ലാസില്‍ സസ്യേതര വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിക്കൊണ്ട് ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഉത്തരവിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: