തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പൊതു സ്ഥലംമാറ്റത്തിന് പരിഷ്കരിച്ച നിയമാവലി. ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരില്‍നിന്ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അഞ്ചുവര്‍ഷം ഒരു റവന്യു ജില്ലയില്‍ ജോലി ചെയ്തവര്‍ മാറണമെന്ന നിബന്ധന ഒരു വിദ്യാഭ്യാസ ജില്ലാ പരിധിയാക്കി മാറ്റിയിട്ടുണ്ട്.
20 മുന്‍ഗണനാ മാനദണ്ഡ പട്ടിക പകുതിയായി വെട്ടിക്കുറച്ചു. ആഗസ്റ്റ് 5 ന് വൈകിട്ട് അഞ്ചുവരെ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം.
2017 മാര്‍ച്ച് 31ന് ഹയര്‍ സെക്കന്‍ഡി വിഭാഗത്തില്‍ (എച്ച്എസ്എസ്ടി ജൂനിയര്‍, എച്ച്എസ്എസ്ടി ) മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കേ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ഒരു ഹോം സ്റ്റേഷനിലോ വിദ്യാഭ്യാസ ജില്ലയിലോ അഞ്ചുവര്‍ഷം സേവനം പൂര്‍ത്തിയാക്കിയ തസ്തികകളും തനത് അക്കാദമി വര്‍ഷത്തില്‍ ജൂണ്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള റിട്ടയര്‍മെന്റ് ഒഴിവുകളും പുതുതായി ഉണ്ടാകുന്ന ഒഴിവുകളും ഓപ്പണ്‍ വേക്കന്‍സി ആയിരിക്കും. ഒരു വിദ്യാഭ്യാസ ജില്ലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരുടെ വിഷയാടിസ്ഥാനത്തിലുള്ള ലിസ്റ്റ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അധ്യാപകര്‍ക്കും അവരുടെ ആശ്രിതര്‍ക്കും രോഗബാധിതരുടെ പേരിലുള്ള അനുകമ്പാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഓണ്‍ലൈന്‍ സ്ഥലംമാറ്റ അപേക്ഷയുടെ പകര്‍പ്പും പ്രിന്‍സിപ്പലിന്റെ ശുപാര്‍ശ കത്തോടുകൂടി ആഗസ്റ്റ് 5ന് വൈകിട്ട് 5 ന് മുമ്പായി തിരുവനന്തപുരത്ത് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ എത്തിക്കണം. തപാലിലും അയയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: