കൊല്‍ക്കത്ത: സീതാറാം യെച്ചൂരിയെ രാജ്യ സഭയിലേക്ക് മത്സരിപ്പിക്കാത്തത് ആത്മഹത്യാപരമെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
രാഷ്ട്രീയ വിഷയങ്ങളില്‍ നല്ല പ്രാസംഗികനാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
കമ്യൂണിസ്റ്റ് പാര്‍ട്ടി അടിച്ചമര്‍ത്തപ്പെട്ടവരുടെ പാര്‍ട്ടിയാണ്. അവര്‍ക്കു വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നയാളാണ് യെച്ചൂരി. അതിനാല്‍ യെച്ചൂരിയെ മത്സരിപ്പിക്കാത്തത് പാര്‍ട്ടിക്ക് ആത്മഹത്യാപരമാണ്. അദ്ദേഹം പറഞ്ഞു. കേരളം, ത്രിപുര എന്നിവിടങ്ങള്‍ ഒഴികെ മറ്റെങ്ങും പാര്ട്ടിയുള്ളതായി പോലും തോന്നുന്നില്ല. ചാറ്റര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: