ആലപ്പുഴ: ആലപ്പുഴയില്‍നിന്നും ചങ്ങനാശേരിയിലേക്കും തിരിച്ചുമുള്ള കെഎസ്ആര്‍ടിസി രാത്രികാല ബസ് സര്‍വീസ് നിര്ത്തലാക്കയത് പ്രതിസന്ധിയിലാക്കിയത് കുട്ടനാട്ടുകാരെ. രാത്രി 11.30നുള്ള സര്‍വീസാണ് കളക്ഷന്‍ കുറവിന്റെ പേരില്‍ നിര്‍ത്തിയത്. കുട്ടനാടിന്റെ എംഎല്‍എ ഗതാഗതമന്ത്രിയായിട്ടും പരിഹാരമില്ല. ദിവസവും രാത്രി 10.10ന് ആലപ്പുഴയില്‍നിന്ന് ചങ്ങനാശേരിക്ക് പോയി 11.30ന് മടങ്ങിയെത്തുന്നതും ഇതേ സമയങ്ങളില്‍ ചങ്ങനാശേരിയില്‍നിന്ന് തിരിച്ചും നടത്തുന്ന സര്‍വീസുകളാണ് ഇതോടെ ഇല്ലാതായത്. ഈ റൂട്ടില്‍ രാത്രിവൈകി നടത്തുന്ന ഏക സര്‍വീസാണിത്. ദീര്‍ഘദൂര യാത്രക്കാരായ നിരവധി ആളുകള്‍ രാത്രി വൈകി വീടുകളിലെത്തുന്നത് ഇതിനെ ആശ്രയിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: