ആലപ്പുഴ: സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നതായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരിയും വൈസ് പ്രസിഡന്റ് പുഷ്പാ ബിജുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് രാജ് നിയമപ്രകാരം രൂപീകരിക്കപ്പെട്ട ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് നിലനില്‍ക്കെ കുടുംബശ്രീ സംവിധാനം ഉപയോഗിച്ച് നടത്തിയ സര്‍വ്വേ തയ്യാറാക്കിയ ലിസ്റ്റിലും് ക്രമക്കേട് നടന്നിട്ടുണ്ട്.
അര്‍ഹരായ നിരവധി പേര് ഈ ലിസ്റ്റില്‍ ഒഴിവാക്കപ്പെടുകയും അനര്‍ഹര്‍ ഉള്‍പ്പെടുകയും ചെയ്തു. കുടുബശ്രീയുടെ ലിസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി പ്രമേയം പാസ്സാക്കിയെന്നും അവര്‍ പറഞ്ഞു. പഞ്ചായത്തംഗങ്ങളായ കെ. ജയകുമാര്‍, വിധു പ്രസാദ്, കെ.സി. മധുസൂദനന്, അമ്പിളി ടി. ജോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: