ന്യൂദല്‍ഹി: കാവല്‍ക്കാരില്ലാത്ത റെയില്‍വേ ലെവല്‍ ക്രോസുകളില്‍ അലാറവുമായി ഐഎസ്ആര്‍ഒ. ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള പുതിയ സാങ്കേതിക വിദ്യയാണിത്. അപകടങ്ങള്‍ തടയാനുള്ള പുതിയ സൂത്രം റെയില്‍വേയെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.
നാവിഷേഗന് സംവിധാനം, വാര്‍ത്താവിനിമയ സംവിധാനം തുടങ്ങിയവയാണ് ഇതിന്റെ അടിസ്ഥാനം. ട്രെയിന്‍ വരുന്ന സമയത്ത് ഉപഗ്രഹ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അലാറം മുഴങ്ങും. ലെവല്‍ ക്രോസുകളില്‍ സ്ഥാപിക്കുന്ന സ്ക്രീനുകളില്‍ മുന്നറിയിപ്പ് തെളിഞ്ഞുവരികയും ചെയ്യും. പരീക്ഷണം വിജയകരമായിരുന്നു.
പരീ്ക്ഷണങ്ങള് മുഴുവന്‍ വിജയകരമായി കഴിയുന്നയോടെ രാജ്യവ്യാപകമായി ഇത് നടപ്പാക്കും. കാവല്ക്കാരില്ലാ ലെവല്‍ ക്രോസുകളിലുണ്ടാകുന്ന അപകടങ്ങളില്‍ അനവധി ജീവനുകളാണ് നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: