തൃശൂര്‍: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എപ്ലസ് വിജയം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിക്കാന്‍ ജന്മഭൂമി ഒരുക്കുന്ന പ്രതിഭാസംഗമം ഇന്ന് വൈകീട്ട് നാലിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കും. പ്രമുഖ വിദ്യാഭ്യാസ വിദഗ്ദ്ധനും യുഎസ്സിലെ സ്റ്റോണ്‍ബ്രൂക്ക് സര്‍വകലാശാല റിട്ട. പ്രൊഫസറുമായ ഡോ. സി.വി.കൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവരെയും സിബിഎസ്ഇയില് എവണ്‍ നേടിയവരേയും അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: