അമ്പലപ്പുഴ: രാഷ്ട്ര സുരക്ഷാ ദിനവും, കാര്‍ഗില്‍ വിജയദിനവും ആഘോഷിച്ചു. പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യം വരിച്ച അമ്പലപ്പുഴ കരൂര്‍ വെള്ളാപ്പള്ളില്‍ ഹവില്‍ദാര്‍ ശിവകുമാറിന്റെ മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന യോടെയാണ് ചടങ്ങുകള്‍ നടന്നത്.
പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറിയും ജില്ലാ മുഖ്യ രക്ഷാധികാരിയുമായ കേണല്‍ റ്റി.ജെ. ഗോപകുമാര്‍, ജില്ലാ രക്ഷാധികാരി കേണല്റാം മോഹന്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. വിജയ ദിനം ഉത്ഘാടനം ചെയ്തു. ശിവകുമാറിന്റെ ഭാര്യ ശ്രീകലയെ സൈനിക് മാതൃ ശക്തി ജില്ലാ പ്രസിഡന്റ് ഉഷാകുമാരി ,വൈസ് പ്രസിഡന്റ് രക്നമ്മ രാമചന്ദ്രന് ,ജനറല്‍ സെക്രട്ടറി വത്സല മോഹന്‍ എന്നിവരും ശിവകുമാറിന്റെ അമ്മാവനായ സുബേദാര്‍ മേജര്‍ അറയ്ക്കല്‍ കുറുപ്പിനെ ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. ആനന്ദന്, ജില്ലാ വൈസ് പ്രസിഡന്റ് റ്റി.എന്‍. മോഹനന് പിള്ള എന്നിവരും ചേര്‍ന്ന് ആദരിച്ചു.
ശിവകുമാറിന്റെ വീടിനു സമീപത്തെയും അമ്പലപ്പുഴയിലും സ്ഥാപിച്ചിരിക്കുന്ന സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണ് ചടങ്ങ് ഉച്ചയോടെ അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: