വടകര: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പോലീസുകാര്‍ക്ക് നേരെ അക്രമം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. റൂറല്‍ പോലീസ് ആസ്ഥാനത്തെ ജില്ലാ െ്രെകം റിക്കാര്‍ഡ് ബ്യൂറോയില്‍ ജോലി ചെയ്യുന്ന സിവില്‍ പോലീസ് ഓഫീസര്‍മാരായ സനല്‍, സരീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. സഞ്ചരിച്ച ബൈക്ക് മറ്റൊരു കാറിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ സമ്മതിച്ചിലെന്ന് പറഞ്ഞായിരുന്നുവത്രെ. കാറിലുണ്ടായിരുന്ന സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ ഇരുവരേയും വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര പോലിസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: