കുട്ടനാട്: രാഷ്ട്രപതി ഭവനിലേക്ക് അഭിനന്ദന പ്രവാഹവുമായി കുട്ടികളുടെ കത്ത്. കണ്ണാടി സര്‍ക്കാര്‍ യുപി സ്കൂളിലെ കുട്ടികളാണു പുതിയ പ്രസിഡന്റിന് അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ചുള്ള കത്ത് അയച്ചത്.
വിവിധ ഭാഷകളില്‍ തയാറാക്കിയ കത്ത് കണ്ണാടി പോസ്റ്റ് ഓഫീസില്‍ നിന്നും അയച്ചു. ഹെഡ്മാസ്റ്റര് ടി.എസ്. പ്രദീപ്കുമാര്‍, അധ്യാപകരായ കെ.എസ്. സുമ, മിനിമോള്‍ ഫ്രാന്‍സിസ്, പി.വി. ബിജു, പി.ആശ, എ. സുനില്‍, കെ.എസ്. ശരത്, എസ്എംസി പ്രസിഡന്റ് ഒ. സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: