ചാലക്കുടി: ദിലീപിന്റെ ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം കൈയേറ്റ ഭൂമിയിലാണോ നിര്മ്മിച്ചിരിക്കുന്നതെന്നറിയാന് ഇന്ന് വീണ്ടും അളന്ന് തിട്ടപ്പെടുത്തും.
സര്‍ക്കാര്‍ ഭൂമിയിലാണ് തീയറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലാന്റ് റവന്യു കമ്മീഷണര്‍ ഇന്ന് ഭൂമി അളക്കുന്നത്. ജില്ലാ കളക്ടര്‍ എ. കൗശികന്, ചാലക്കുടി തഹസീല്‍ദാര്‍ പി.എസ്. മധുസൂദനന് തുടങ്ങിയവര്‍ നേതൃത്വം നല്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: