ഹോം » പൊതുവാര്‍ത്ത » 

സ്ഫോടന പരമ്പരയ്ക്ക് കാരണം സര്‍ക്കാരിന്റെ വിഴ്ച – അദ്വാനി

July 14, 2011

മുംബൈ: സ്ഫോടന പരമ്പരയ്ക്കു കാരണം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വീഴ്ചയെന്നു ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. തീവ്രവാദത്തിനെതിരേ സര്‍ക്കാരിന് ഉറച്ച നിലപാടില്ല. തീവ്രവാദത്തോടുള്ള മൃദു സമീപനം മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈയില്‍ സ്ഫോടനം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്വാനി. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ വീഴ്ചയല്ല, മറിച്ചു സര്‍ക്കാര്‍ നയത്തിന്റെ വീഴ്ചയാണ് സ്ഫോടനത്തിന് കാരണം. തീവ്രവാദത്തിനെതിരേ കേന്ദ്രം വിട്ടുവീഴ്ചയില്ലാത്ത നിലപാടു പ്രഖ്യാപിക്കണം.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പാക്കിസ്ഥാന്‍ നടത്തുന്ന നിഴല്‍ യുദ്ധമാണിത്. തീവ്രവാദത്തെ സഹായിക്കുന്ന നിലപാടില്‍ നിന്നു പിന്മാറും വരെ ആ രാജ്യവുമായി നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ അര്‍ഥമില്ല.

തീവ്രവാദികളുടെ ഇഷ്ടകേന്ദ്രമായി മുംബൈ മാറി. പാക് ചാരസംഘടന ഐ.എസ്.ഐയെ ഭീകരസംഘടനായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇതൊരു സ്വതന്ത്ര സംഘടനയല്ല, പാക് സര്‍ക്കാരാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick