ഏറ്റുമാനൂര്‍: നീണ്ടൂര്‍ തൃക്കയില്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടുവരു രാമായണമഹാസത്രത്തിന് നാളെ സമാപനം. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെയും, നീണ്ടുര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രസംരക്ഷണ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സത്രത്തില്‍ സത്രാചാര്യനായി നീലംപേരുര്‍ പുരുഷോത്തമദാസും പെരിയ മനപുരുഷോത്തമന് നമ്പൂതിരിപ്പാടുമാണ്. ഇന്ന് രാവിലെ 11.30 മുതല്‍ 1.30 വരെ ആദ്ധ്യാത്മിക പ്രഭാഷണം സ്വാമി അയ്യപ്പദാസ്. 1.30 മുതല്‍ 2.30 വരെ രാഗസുധ, 5.30 മുതല്‍ സര്‍വ്വൈശ്വര്യപൂജ, 8.30 ന് ഔഷധ കഞ്ഞി വിതരണം.
സത്ര സമാപന ദിവസമായ വെള്ളിയാഴ്ച രാവിലെ 10.മുതല്‍ 11വരെ സത്രസമര്പ്പണ പ്രഭാഷണം, അജിതന് നമ്പൂതിരിപ്പാട്, 11ന് ശ്രീരാമ പട്ടാഭിഷേകം, 12ന് സത്ര സമാപനസമ്മേളനം എം.കെ മോഹനന്‍ന്റെ അദ്ധ്യക്ഷതയില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്.നാരായണന് ഉദ്ഘാടനം ചെയ്യും. 1 മുതല്‍ ആടി സംഗീതോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: