കോട്ടയം: ജില്ലയിലെ പ്രമുഖ മൊത്തവ്യാപാരശാലകള് ബിഎംഎസ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ഉപരോധിച്ചു. ജിഎസ്ടിയുടെ മറവില്‍ ലോട്ടറി ടിക്കറ്റുകള്‍ക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ബിഎംഎസ് കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷന്‍ സന്തോഷ് പോള്‍ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് എന്‍.എം.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ.ജി.ഗോപകുമാര്‍, മനോജ് മാധവന്, പി.എസ്. തങ്കച്ചന്, പി.എന്‍. മോഹനന് നായര്‍, ഹരികുമാര്‍, വി.സി.സേവ്യര്‍, പി.കെ. പരമേശ്വരന് നായര്‍, എം.ജി.കരുണാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: