മട്ടന്നൂര്‍: പാചക തൊഴിലാളികളുടെ ക്ഷേമനിധി നടപ്പിലാക്കുന്നതിന് കേരള അംസഘടിത തൊഴിലാളി സമൂഹ സുരക്ഷ ബോര്‍ഡ് നിലവില്‍ വന്നിട്ടും പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കാത്തതിനാല്‍ കേരള സ്റ്റേറ്റ് കുക്കിങ്ങ് വര്‍ക്കേര്‍സ് ഫെഡറേഷന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡണ്ട് വി.മോഹനന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.പി.രത്നാകരന്, സി.എച്ച്.അമീറലി, എ.കെ.അസീസ്, ടിന്റു ടോമി, അബ്ദുള്‍ ഖാദര്‍ ,കെ.മോഹനന്, വി.സി.ഹനീഫ, കെ.രമേശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: