കണ്ണൂര്‍: പയ്യന്നൂര്‍ കോളേജ് ബിഎ മലയാളം പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘സതീര്‍ത്ഥ്യ’ കവിയും നിരൂപകനും തപസ്യ സംസ്ഥാന രക്ഷാധികാരിയും പയ്യന്നൂര്‍ കോളേജ് മലയാളം വിഭാഗം മുന്‍ മേധാവിയുമായ പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്റെ ഒന്നാം ചരമവാര്‍ഷികം ആചരിക്കും. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പരിധിയിലുള്ള റഗുലര്‍-പാരലല്‍-പ്രൊഫഷണള്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കവിതാ രചനാ മത്സരം നടത്തും. സ്വന്തമായി എഴുതിയ കവിതകള്‍ കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം സഹിതം സപ്തംബര്‍ 20ന് മുമ്പായി ടി.കെ.രത്നാകരന്, കണ്‍വീനര്‍, സതീര്‍ത്ഥ്യ, പെരിയാട്, പി.ഒ.മണ്ടൂര്‍-670 501 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9495015568.
പ്രതികരിക്കാൻ ഇവിടെ എഴുതുക: