ബമാക്കോ: മാലിയില്‍ ഹെലികോപ്ടർ തകര്‍ന്ന് രണ്ടു യുഎന്‍ സൈനികര്‍ മരിച്ചു. വടക്കന്‍ മാലിയിലെ ഗയോയിലാണ് അപകടമുണ്ടായത്. യുഎന്‍ സമാധാന ദൗത്യങ്ങള്‍ക്കായി മാലിയിലെത്തിയ ജര്‍മന്‍ സൈനികരാണ് മരിച്ചത്.
സാങ്കേതിക തകരാറാണ് ഹെലികോപ്റ്റര്‍ തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും യുഎന്‍ ഡെപ്യൂട്ടി വക്താവ് ഫര്ഹാന് ഹഖ് പറഞ്ഞു. 2013 മുതല്‍ യുഎന്‍ സേന മാലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: