പറവൂര്‍: നടന് ദിലീപിന്റെ വടക്കന്‍ പറവൂരിലെ ഭൂമിയില്‍ റവന്യൂ സംഘം പരിശോധന നടത്തുന്നു. ദിലീപ് ഭൂമി കയ്യേറിയെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പറവൂര്‍ തഹാസീല്ദാരുടെ നേതൃത്വത്തിലാണ് പരിശോധന.
സ്ഥലം കയ്യേറിയെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. ഭൂമി അളക്കുന്ന കാര്യം കരുമാലൂര്‍ പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇവിടെ 30 സെന്റ് ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടി കരുമാലൂര്‍ പഞ്ചായത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
പുഴയോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമിയാണ് ദിലീപ് കയ്യേറിയതെന്ന് കണ്ടെത്തിയത്. എട്ടുവര്‍ഷം മുമ്പാണ് ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജുവാര്യരുടെയും പരില്‍ കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ സ്ഥലം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: