ന്യൂദൽഹി: ബീഹാറിലെ മഹാസഖ്യത്തെ ജെഡിയു നേതാവ് നിതീഷ് കുമാർ വഞ്ചിച്ചുവെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ചുമതലയേറ്റതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
‘സ്വാർത്ഥനായ നിതീഷ് കുമാർ തങ്ങളെ ചതിച്ചു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ നിതീഷിനെ കണ്ടിരുന്നു എന്നാൽ ഇപ്പോൾ നടത്തിയ പുതിയ നീക്കത്തിനെക്കുറിച്ച് ഒന്നും തന്നെ അദ്ദേഹം പ്രതികരിച്ചിരുന്നില്ല, പക്ഷേ ബിജെപിയുമായി ചേർന്ന് ജെഡിയു നടത്താൻ പോകുന്ന നീക്കങ്ങളെക്കുറിച്ച് തങ്ങൾക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു’- രാഹുൽ പറഞ്ഞു.
അതേ സമയം ബീഹാറിൽ ബിജെപി പിന്തുണയോടെ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ സുശീൽ മോദിയും ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: