കരുനാഗപ്പള്ളി: ബിഎംഎസ് ലക്ഷ്യം ക്ഷേമരാഷ്ട്രവും സംതൃപ്ത കുടുംബവും സൃഷ്ടിക്കുകയതണെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്.രാധാകൃഷ്ണന്. ബിഎംഎസ് സ്ഥാപനദിനാചരണ ഭാഗമായി കരുനാഗപ്പള്ളി പുതിയകാവില്‍ നടന്ന പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ തൊഴിലാളികള്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണം മേഖലാ സെക്രട്ടറി ആര്.കെ.സുധീഷ് നിര്‍വഹിച്ചു. ആര്.പ്രകാശ്, രമണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: