കൊല്ലം: പള്ളിമുക്ക്-ഇരവിപുരം റൂട്ടില്‍ റെയില്‍വെ ലെവല്‍ ക്രോസിനു ബദലായുള്ള മേല്‍പ്പാലത്തിനു വേണ്ടി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.
ഇരവിപുരം വില്ലേജില്‍ 60 സെന്റും മുണ്ടയ്ക്കല്‍ വില്ലേജില്‍ 70 സെന്റും സ്ഥലമാണ് ഏറ്റെടുക്കുക. നിലവിലെ റോഡിലൂടെയാകും മേല്‍പ്പാലം. റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചു. കൊച്ചി ആസ്ഥാനമായ കേരള കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് തയ്യാറാക്കിയ രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. കിഫ്ബിയാണ് പദ്ധതി നിര്‍വഹണം. കൊല്ലം ജില്ലാ കളക്ടര്‍ക്കാണ് സ്ഥലമേറ്റെടുക്കല്‍ ചുമതലയുള്ളത്. റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതുമൂലം കൊല്ലം പള്ളിമുക്കില്‍ നിന്നും ഇരവിപുരത്തേക്കും വാളത്തുംഗലേക്കും തിരിച്ചും ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകും.
മുന്കാലകേന്ദ്രസര്ക്കാരുകളില് നിന്നും അംഗീകാരം ലഭിക്കാതിരുന്ന മേല്‍പ്പാലത്തിനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അതിവേഗത്തില്‍ അനുമതിയും ഫണ്ടും ലഭ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: