തിരുവനന്തപുരം: ബിഹാറില്‍ മഹാസഖ്യത്തെ ഇല്ലാതാക്കി ജെഡിയു ബി.ജെ.പിയുമായി ചേര്‍ന്നതോടെ കേരള ഘടകം കേന്ദ്ര നേതൃത്വവുമായിട്ടുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങുന്നു. കേരള ഘടകം നേതാവ് വീരേന്ദ്രകുമാര്‍ ദല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയാലുടന്‍ സംസ്ഥാന ഭാരവാഹി യോഗം വിളിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഷെയ്ക് പി ഹാരിസ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ന്നുവന്ന ബിഹാറിലെ മഹാസഖ്യം തകര്‍ന്നത്. സഖ്യവുമായി മുന്നോട്ടുപോകാനാവില്ലെന്നും രാജിവെക്കുകയാണെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ നിതീഷ് കുമാറിന്റെ തീരുമാനത്തോട് കേരള ഘടകം പരസ്യമായി തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് വീരേന്ദ്രകുമാറിന് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ നിതീഷ് കുമാര്‍ അനുമതി നല്‍കിയതായി വിശദീകരിച്ചായിരുന്നു കേരള ഘടകം പ്രതിസന്ധി മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: