കശ്മീർ: കശ്മീരിലെ ഗുരെസ് സെക്ടറിൽ മുന്ന് നുഴഞ്ഞു കയറ്റക്കാരെ സുരക്ഷാ സേന വധിച്ചു. പ്രതിരോധമന്ത്രാലയം വക്താവ് കേണൽ രാജേഷ് കാലിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനഗറിൽ നിന്നും 123 കിലോമീറ്റർ അകലെയാണ് ഗുരെസ് പ്രദേശം. ഇവിടെ ഭീകരർ നുഴഞ്ഞു കയറ്റം വ്യാപകമായി നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ വധിച്ചത്. ഗുരെസ് സെക്ടറിൽ ഇപ്പോഴും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: