ന്യൂദൽഹി: ബിജെപിയുമായി ചേരാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജനതാദള്‍ (യു) പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍. നിതീഷിന്റെ തീരുമാനം ഞെട്ടിച്ചുവെന്നും കേരള ഘടകം നിതീഷിനൊപ്പം നിൽക്കില്ലെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എന്ത് വിലകൊടുത്തും കേരള ഘടകം നിതീഷിന്റെ തീരുമാനത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ശരദ് യാദവുമായി ചര്‍ച്ച നടത്തി. നിതീഷിന്റെ തീരുമാനത്തെ എതിർക്കാൻ അദ്ദേഹത്തോട്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ജെഡിയുവിലെ എല്ലാ എംപിമാരോടും നിതീഷിന്റെ നിലപാടിനെ എതിർക്കാൻ ആവശ്യപ്പെടും. പല നേതാക്കൾക്കും നിതീഷിന്റെ തീരുമാനത്തോട് എതിർപ്പുണ്ടെന്നും വീരേന്ദ്രകുമാർ പറഞ്ഞു.
സംസ്ഥാനത്തെ ജെഡിയുവിന്റെ കാര്യങ്ങള്‍ കേരളത്തില്‍ തീരുമാനിക്കുമെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: