ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ധരം സിംഗ് അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം.
2004-2006 കാലയളവിലായിരുന്നു അദ്ദേഹം കർണാടക മുഖ്യമന്ത്രിയായിരുന്നത്. സംസ്ഥാനത്തിന്റെ 17-ാം മുഖ്യമന്ത്രിയായിരുന്നു ധരം സിംഗ്. 1936 ഡിസംബർ 25ന് കലബർഗി ജില്ലയിലെ ജെവാർഗിയിലാണ് ധരം സിംഗ് ജനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: