തിരുവനന്തപുരം: ശ്രീഹരി തന്നെ ലൈംഗികമായി അക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് പെൺകുട്ടി ഹൈക്കോടതിയിൽ. പോലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുപ്പിച്ചതെന്നും പെൺകുട്ടി പറഞ്ഞു. കേസിന്റെ എഫ്ഐ ആറിൽ താൻ പറഞ്ഞ കാര്യങ്ങളല്ല പോലിസ് ചേർത്തത്.
മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയതും പോലിസിനെ ഭയന്നാണെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു. ശ്രീഹരി നിരപരാധിയാണ്. പോലീസ് ബലം പ്രയോഗിച്ചാണ് തന്നെ നിർഭയ ഹോമിലാക്കിയതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
കേസിൽ അറസ്റ്റിലായ ശ്രീഹരി നൽകിയ ജാമ്യാപേക്ഷയിലാണ് പെൺകുട്ടി സത്യവാങ്മൂലം സമർപ്പിച്ചത് .സ്വാമിയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശിച്ച കോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: