കൊച്ചി: യുവനടിയോട് അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ യുവ സംവിധാകന് ജീന്പോളിനേയും, അദ്ദേഹത്തിന്റെ അച്ഛനും സംവിധായകനുമായ ലാലിനെയും വിമര്‍ശിച്ച് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടയ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്ത്.
ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, പ്രതിഫലം നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടി ജീന്‍പോളിനെതിരെ പരാതി നല്കിയ യുവനടിയെ, മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ലാല്‍ നടത്തിയ പരാമര്‍ശത്തിന് എതിരെയാണ് വനിതാ കൂട്ടായ്മ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയത്.
പ്രതിഷേധിച്ച നടിക്ക് പ്രതിഫലം കൊടുക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതും അതു പരസ്യമായി പറയാനുള്ള ധാര്‍ഷ്ട്യം കാണിക്കുന്നതും ഈ മേഖലയിലെ ഫ്യൂഡല്‍ സ്വഭാവമാണെന്ന് ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ ചൂണ്ടിക്കാട്ടി. കൂടാതെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ പരാതി നല്കിയ നടിയെ പിന്തുണയ്ക്കുന്നതായും വനിതാ കൂട്ടായ്മ വ്യക്തമാക്കി.
https://www.facebook.com/WomeninCinemaCollectiveOfficial/posts/1395751453866361
പ്രതികരിക്കാൻ ഇവിടെ എഴുതുക: